രക്ഷാപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും കാണാതായവരെ കണ്ടെത്തുന്നതിനുമായി തുടർന്നും തങ്ങളുടെ എല്ലാ ശേഷിയും വിനിയോഗിക്കുമെന്നു യുഎഇ റിലീഫ് ഓപ്പറേഷൻസ് ഡയറക്ടർ ഹമ്മൂദ് അൽ അഫാരി
യുഎഇയിൽ നിന്നുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ 16 ദിവസങ്ങൾക്ക് ശേഷം
നേപ്പാളിലെ ത്രിശൂലിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് കാണാതായ ആറുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. നേപ്പാളിലെ അധികൃതരുമായി സഹകരിച്ചാണ് യു എ ഇ സംഘം പ്രവർത്തിച്ചത്.
ഡ്രോണുകൾ, ഏരിയൽ ഇമേജിംഗ്, ത്രിമാന മാപ്പിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം.
രക്ഷാപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും കാണാതായവരെ കണ്ടെത്തുന്നതിനുമായി തുടർന്നും തങ്ങളുടെ എല്ലാ ശേഷിയും വിനിയോഗിക്കുമെന്നു യുഎഇ റിലീഫ് ഓപ്പറേഷൻസ് ഡയറക്ടർ ഹമ്മൂദ് അൽ അഫാരി പറഞ്ഞു.
ഇത്തരം സഹായ പ്രവർത്തനങ്ങൾ യുഎഇയുടെ മാനുഷിക സഹായ ദൗത്യത്തിന്റെ ഭാഗമാണ് . നേപ്പാളിലെ ദുരന്തബാധിതർക്ക് സഹായം എത്തിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇതുവരെ 186 ടൺ സഹായസാമഗ്രികൾ ദുരന്തബാധിതമായ ഈ രാജ്യത്തേക്ക് അയച്ചെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് അവസാനത്തോടെ നേപ്പാൾ മിന്നൽ പ്രളയത്തിൽ 1,367 പേർ മരിക്കുകയും 5,000-ത്തിലധികം പേരെ കാണാതാവുകയും ചെയ്തു.
സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി.
ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ, ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.
ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.