35 രാജ്യങ്ങളിൽ നിന്നുള്ള പോലീസ് ഉന്നത ഉദ്യോഗസ്ഥരും അന്തർദ്ദേശീയ സ്പീക്കർമാരും പരിശീലകരും പ്രോഗ്രാമിൽ പങ്കെടുക്കും.
"കൃത്രിമ ബുദ്ധിയുടെ കാലത്തെ പോലീസിംഗ്" എന്ന പ്രമേയത്തിൽ ഓഗസ്റ്റ് 26 മുതൽ 29 വരെ നടക്കുന്ന ഇൻ്റർപോളിൻ്റെ യംഗ് ഗ്ലോബൽ പോലീസ് ലീഡേഴ്‌സ് പ്രോഗ്രാമിൻ്റെ (YGPLP) നാലാം പതിപ്പിന് ആതിഥേയത്വം വഹിക്കാൻ ദുബായ് പോലീസ് ഒരുങ്ങുന്നു.
YGPLP-യുടെ നാലാം പതിപ്പ്, ആഗോള വ്യവസായങ്ങളെയും സമൂഹങ്ങളെയും പുനർനിർമ്മിക്കുന്നതിൽ AI-യുടെ പരിവർത്തനപരമായ പങ്കിനെക്കുറിച്ചും, ഈ മാറ്റങ്ങൾ സുരക്ഷയെയും പോലീസിനെയും എങ്ങനെ ബാധിക്കും എന്നതാണ് നിരീക്ഷിക്കുന്നത്.
35 രാജ്യങ്ങളിൽ നിന്നുള്ള പോലീസ് ഉന്നത ഉദ്യോഗസ്ഥരും അന്തർദ്ദേശീയ സ്പീക്കർമാരും പരിശീലകരും പ്രോഗ്രാമിൽ പങ്കെടുക്കും.
ഭാവിയിൽ ഊന്നിയുള്ള പോലീസിംഗ് രീതിയിലും സുരക്ഷയിലും ദുബായ് പോലീസ് മുൻപന്തിയിലാണെന്ന് ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ഹിസ് എക്സലൻസി ലെഫ്റ്റനൻ്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള പോലീസ് സേനയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ ഈ പരിപാടി നിർണായക പങ്ക് വഹിക്കുന്നുമെന്നും അദ്ദേഹം പറഞ്ഞു.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
