മണിക്കൂറിൽ 6,000 വാഹനങ്ങളുടെ ശേഷിയും പുതിയ പാലം വഹിക്കുന്നു
ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ദുബായ് ഹാർബറിലേക്ക് നേരിട്ട് പ്രവേശനം നൽകുന്ന പുതിയ പാലം തുറന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ജബൽ അലി, ദെയ്‌റ എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളെ പിന്തുണയ്ക്കുന്ന രണ്ട് പാതകൾ ഉൾപ്പെടുന്നതാണ് 1,500 മീറ്റർ നീളമുള്ള പാലം. മണിക്കൂറിൽ 6,000 വാഹനങ്ങളുടെ ശേഷിയും പുതിയ പാലം വഹിക്കുന്നു . യാത്രാ സമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറച്ചുകൊണ്ട് ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായകമാകുന്നതാണ് പുതിയ പാലം.
ദുബായ് ഹാർബറിൽ നിന്ന് അൽ നസീം സ്ട്രീറ്റിലേക്കുള്ള മറ്റൊരു പാലം ജൂലൈയിൽ തുറക്കും . ഇതുൾപ്പടെ നിരവധി വികസന പ്രവർത്തനങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട് .

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3;മൊബൈൽ മെഡിക്കൽ ക്ലിനിക് സേവനം തുടർന്ന് യു എ ഇ
അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
