ദുബായ് റൺ നാലാം എഡിഷൻറെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു

Dubai Run file photo

നവംബർ 20-നാണ് ദുബായ് റൺ നടക്കുന്നത് ദുബായ് റണ്ണിൽ പങ്കെടുക്കുവാൻ www.dubairun.com/register എന്ന വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ പൂർത്തിയായാൽ ഇ-മെയിൽ മുഖേന ക്യുആർ കോഡ് ഉൾപ്പെടെ അറിയിപ്പ് ലഭിക്കും.

ലോകത്തിലെ ഏറ്റവും വലിയ 'സൗജന്യ ഫൺ റൺ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദുബായ് റൺ  നാലാം എഡിഷൻറെ  രജിസ്ട്രേഷൻ പുരോഗമിക്കുന്നു.

നവംബർ 20-ന് ഐതിഹാസികമായ ഷെയ്ഖ് സായിദ് റോഡ് ഏറ്റെടുത്ത് റണ്ണിംഗ് ട്രാക്കാക്കി മാറ്റാൻ കാത്തിരിക്കുകയാണ് ദുബായിലെ ഫിറ്റ്നസ് പ്രേമികൾ. 

5 കിലോമീറ്റർ  ദൂരത്തിലും 10 കിലോമീറ്റർ ദൂരത്തിലുമായി രണ്ടായി തരംതിരിച്ചാണ് ദുബായ് റൺ നടക്കുക. കുടുംബമായും മറ്റും പങ്കെടുക്കുന്നവർക്കായി അനുയോജ്യമായ വിധത്തിലാണ് 5 കിലോമീറ്റർ ദൂരത്തിൽ ദുബായ് റൺ സംഘടിപ്പിച്ചിരിക്കുന്നത്.  പരിചയ സമ്പന്നരായവർക്ക് 10 കിലോമീറ്റർ ദൂരം തിരഞ്ഞെടുക്കാം. ഷെയ്ഖ് സായിദ് റോഡിലെ ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചറിന് അടുത്തു നിന്നാണ് രണ്ട് റൂട്ടും ആരംഭിക്കുന്നത്. 

രാവിലെ 6 മണിക്ക്‌  ആരംഭിക്കുന്ന ദുബായ് റണ്ണിൽ 4 മണി മുതൽ എത്തിച്ചേരാം. 

5 കിലോമീറ്റർ റൂട്ട്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപം ആരംഭിച്ച്  ബുർജ് ഖലീഫയും ദുബായ് ഓപ്പറയും കടന്ന് ദുബായ് മാളിനടുത്ത് അവസാനിക്കും .10 കിലോമീറ്റർ റൂട്ട് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപത്ത്‌ നിന്ന് ആരംഭിച്ച്‌  ദുബായ് കനാൽ വരെ  എത്തി,ട്രേഡ് സെന്റർ വഴി ഡി.ഐ.എഫ്‌.സിക്ക് സമീപമുള്ള അൽ മുസ്തഖ്ബൽ സ്ട്രീറ്റിൽ അവസാനിക്കും .

More from UAE