
ദുബായിലെ ജർമ്മൻ ഇന്റർനാഷണൽ സ്കൂളിന് മുന്നിലുള്ള ഇരു ദിശകളിലുമുള്ള 63-ാം സ്ട്രീറ്റ് അടച്ചിട്ടതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു
ദുബായിലെ ജർമ്മൻ ഇന്റർനാഷണൽ സ്കൂളിന് മുന്നിലുള്ള ഇരു ദിശകളിലുമുള്ള 63-ാം സ്ട്രീറ്റ് അടച്ചിട്ടതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു . ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോടനുബന്ധിച്ചാണ് റോഡ് അടച്ചത്.
ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് വഴി പ്രവേശനം തുടർന്നും ലഭ്യമാകുമെന്നു ആർ ടി എ അറിയിച്ചു .
സ്കൂൾ വിദ്യാർത്ഥികൾ , രക്ഷിതാക്കൾ, മറ്റ് ജീവനക്കാർ എന്നിവർക്ക് വേണ്ടി തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കാൻ ഇതര പ്രവേശന, എക്സിറ്റ് പോയിന്റുകൾ നൽകിയിട്ടുണ്ട്. സിറ്റി സെന്റർ മിർദിഫിന് സമീപമുള്ള 5, 8 സ്ട്രീറ്റുകളിലെ റൗണ്ട് എബൗട്ട് അടച്ചു. ഗതാഗതം 5 മുതൽ 8 സ്ട്രീറ്റ് വരെ മാളിലേക്കും എതിർ ദിശയിൽ അൾജീരിയ സ്ട്രീറ്റിലേക്കും വഴി തിരിച്ചുവിടുന്നുണ്ട് . ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ വികസനത്തിന്റെ ഭാഗമായാണിത് . പുതിയ സ്റ്റേഷൻ 2029 ൽ തുറക്കും.