അപകടത്തിൽ പൈലറ്റ് മരണപ്പെട്ടതായി ദുബായ് മീഡിയ ഓഫീസ് എക്സിലൂടെ അറിയിച്ചു
ദുബായ് എയർഷോക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു. അപകടത്തിൽ പൈലറ്റ് മരണപ്പെട്ടതായി ദുബായ് മീഡിയ ഓഫീസ് എക്സിലൂടെ അറിയിച്ചു.എയർ ഷോയുടെ അവസാന ദിവസമായിരുന്നു ഇന്ന്. അഗ്നിശമന സേനയും അടിയന്തര സേവന വിഭാഗങ്ങളും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ് . അപകടത്തിന്റെ കാരണം കണ്ടെത്താൻ ഒരു അന്വേഷണ സമിതി രൂപീകരിക്കുമെന്നു ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി .പൈലറ്റിന് ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായി ഖേദിക്കുന്നുവെന്നും ദുഃഖിതരായ കുടുംബത്തോടൊപ്പംനിൽക്കുന്നുവെന്നും ഇന്ത്യൻ വ്യോമസേന പ്രതികരിച്ചു . അപകടത്തെ തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തി വച്ചു.
നവംബർ 17 നായിരുന്നു ഈ വർഷത്തെ ദുബായ് എയർഷോ തുടങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ എയർ ഷോകളിൽ ഒന്നായ ദുബായ് എയർ ഷോയിൽ 1500 ലധികം പ്രദർശകരാണ് പങ്കെടുത്തത്.

റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ
പാസഞ്ചർ ട്രെയിൻ സർവീസുകളുടെ തീയതികൾ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ
ദുബായിൽ താങ്ങാവുന്ന വാടക ഓപ്ഷനുകളുമായി പുതിയ സംരംഭം
ഇബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് യു എ ഇ സഹായം
