ദുബായ് എയർഷോക്കിടെ  ഇന്ത്യൻ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു

Dubai Media Office

അപകടത്തിൽ  പൈലറ്റ് മരണപ്പെട്ടതായി ദുബായ് മീഡിയ ഓഫീസ് എക്‌സിലൂടെ അറിയിച്ചു

ദുബായ് എയർഷോക്കിടെ  ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു. അപകടത്തിൽ  പൈലറ്റ് മരണപ്പെട്ടതായി ദുബായ് മീഡിയ ഓഫീസ് എക്‌സിലൂടെ അറിയിച്ചു.എയർ ഷോയുടെ അവസാന ദിവസമായിരുന്നു ഇന്ന്. അഗ്നിശമന സേനയും അടിയന്തര സേവന വിഭാഗങ്ങളും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ് . അപകടത്തിന്റെ കാരണം കണ്ടെത്താൻ ഒരു അന്വേഷണ സമിതി രൂപീകരിക്കുമെന്നു ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി .പൈലറ്റിന്  ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായി ഖേദിക്കുന്നുവെന്നും ദുഃഖിതരായ കുടുംബത്തോടൊപ്പംനിൽക്കുന്നുവെന്നും ഇന്ത്യൻ വ്യോമസേന പ്രതികരിച്ചു . അപകടത്തെ തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തി വച്ചു.
 നവംബർ 17 നായിരുന്നു ഈ വർഷത്തെ  ദുബായ് എയർഷോ തുടങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ എയർ ഷോകളിൽ ഒന്നായ ദുബായ് എയർ ഷോയിൽ 1500 ലധികം പ്രദർശകരാണ് പങ്കെടുത്തത്.

More from UAE