ദുബായിൽ വ്യാജ വാർത്തകൾക്ക് തടയിടാൻ പുതിയ സമിതി

file photo

ദുബായ് മീഡിയ നരേറ്റീവ് കമ്മിറ്റിയുടെ അധ്യക്ഷ ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ മോന ഗാനം അൽ മറി

ദുബായിൽ വ്യാജ വാർത്തകൾക്ക് തടയിടാൻ പുതിയ സമിതി രൂപീകരിക്കുന്നു.  സുതാര്യവുമായ ആശയവിനിമയത്തിലൂടെ ശരിയായ വിവരങ്ങളും വാർത്തകളും മാത്രം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണു സമിതി. ദുബായ് മീഡിയ കൗൺസിൽ ചെയർമാനും ദുബായിലെ രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ്  നടപടി.  

ദുബായ് മീഡിയ നരേറ്റീവ് കമ്മിറ്റിയുടെ അധ്യക്ഷ ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ മോന ഗാനം അൽ മറിയാണ്.  ദുബായ് എമിറേറ്റിനെയും  പൊതു-സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളെയും കുറിച്ചുള്ള മാധ്യമ  വിവരണങ്ങളുടെ  അടിസ്ഥാന ഘടകങ്ങൾ മീഡിയ നരേറ്റീവ് കമ്മിറ്റി  തീരുമാനിക്കും. മാത്രമല്ല  ദുബായിയുടെ മാധ്യമ വിവരണത്തിനുള്ള  നയങ്ങൾ, പദ്ധതികൾ, മുൻഗണനകൾ എന്നിവ ഈ സമിതിയാണ്  നിർദ്ദേശിക്കുക. മാത്രമല്ല സമിതി പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യും. ദുബായിയുടെ വികസന യാത്രയിൽ   മാധ്യമ ആഖ്യാനം നിർണായക ഘടകമായി മാറിയിട്ടുണ്ടെന്ന് ഷെയ്ഖ് അഹമ്മദ് പറഞ്ഞു. 

More from UAE

  • ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം

    റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി, ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി ദുബായ് 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം അവതരിപ്പിക്കുന്നു.

  • യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു

    യു എ ഇ യിലുടനീളം ചൊവ്വാഴ്ച പതാകദിനം ആചരിക്കുന്നു. വിവിധ  മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആഘോഷങ്ങളോടെ, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് യുഎഇ 'പതാക ദിനം' ആചരിക്കും.

  • ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' ആരംഭിച്ചു

    ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' സൗകര്യം അൽ ബർഷ പോണ്ട് പാർക്കിൽ ആരംഭിച്ചു. താമസക്കാർക്കും സന്ദർശകർക്കും പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനും, കൂടിക്കാഴ്ചകൾ നടത്താനും, പരസ്പരം ബന്ധപ്പെടാനും ഇത് പുതിയൊരു അവസരമൊരുക്കുന്നു.

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.