അശ്രദ്ധമായ ഡ്രൈവിംഗ്, സുരക്ഷിത അകലം പാലിക്കാത്തത് എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങൾ
ദുബായിൽ കഴിഞ്ഞ ആഴ്ചയുണ്ടായ വാഹനാപകടങ്ങളിൽ രണ്ടു മരണം. 11 പേർക്ക് പരിക്കേറ്റതായി ദുബായ് പോലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളി , ശനി ദിവസങ്ങളിലാണ് അപകടങ്ങൾ സംഭവിച്ചത്. അശ്രദ്ധമായ ഡ്രൈവിംഗ്, സുരക്ഷിത അകലം പാലിക്കാത്തത് എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങളെന്നും
വാഹനങ്ങൾ ഓടിച്ചിരുന്നവർ ഗതാഗത നിയമങ്ങൾ പാലിച്ചിരുന്നു എങ്കിൽ അപകടങ്ങൾ ഒഴിവാവാക്കാമായിരുന്നു എന്നും ദുബായ് പോലീസിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടർ കേണൽ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.അൽ ഇബ്ദ സ്ട്രീറ്റിൽ ശനിയാഴ്ച രണ്ടു വാഹങ്ങൾ കൂട്ടിയിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരണപ്പെട്ടത്. 4 പേർക്ക് ഗുരുതരമായി പരിക്കേറ്റു. എമിറേറ്റ്സ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഖൈൽ റോഡ്, ജെവിസി, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലായിരുന്നു മറ്റ് അപകടങ്ങൾ.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
