ദുബായിൽ അടച്ചു പൂട്ടിയ കാറുകളിൽ നിന്ന് രക്ഷപ്പെടുത്തിയത് 36 കുട്ടികളെ

iStock (illustration)

വേനൽക്കാലത്തു പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കുള്ളിൽ കുട്ടികളെ ശ്രദ്ധിക്കാതെ വിടുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിനു വേണ്ടിയാണു ദുബായ് പോലീസ് ഈ കണക്ക് പുറത്തു വിട്ടിരിക്കുന്നത് .

 ദുബായിൽ  2022  തുടക്കം മുതൽ അടച്ചു പൂട്ടിയ  കാറുകളിൽ നിന്ന് രക്ഷപ്പെടുത്തിയത് 36 കുട്ടികളെഎന്ന് ദുബായ് പോലീസ്. വേനൽക്കാലത്തു പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കുള്ളിൽ കുട്ടികളെ ശ്രദ്ധിക്കാതെ വിടുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിനു വേണ്ടിയാണു ദുബായ് പോലീസ് ഈ കണക്ക് പുറത്തു വിട്ടിരിക്കുന്നത് . പാർക്ക് ചെയ്‌തിരിക്കുന്ന കാറുകൾക്കുള്ളിലെ താപനില 70 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും ഇത് കുട്ടിയുടെ ജീവന് കടുത്ത ഭീഷണിയാകുമെന്ന് ദുബായ് പോലീസിലെ സുരക്ഷാ അവബോധ വിഭാഗം ഡയറക്ടർ ബുട്ടി അൽ ഫെലാസി വിശദീകരിച്ചു. കുറച്ച് സമയത്തേക്ക് പോലും കുട്ടികളെ കാറിനുള്ളിൽ ഉപേക്ഷിച്ച് പിടിക്കപ്പെട്ടാൽ  2016 ലെ ഫെഡറൽ ലോ നമ്പർ 3 പ്രകാരം ബാലാവകാശ നിയമപ്രകാരം നിയമനടപടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഒരു ദശലക്ഷം ദിർഹം വരെ പിഴയും 10 വർഷം തടവും ലഭിക്കാം.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.