ദുബായിൽ 6000 ത്തിലധികം സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം

ദുബായിയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമാക്കി മാറ്റുന്നതിൽ ഈ ഉദ്യോഗസ്ഥരുടെ സംഭാവനകളെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് തീരുമാനമെന്ന് ഷെയ്ഖ് മുഹമ്മദ്

ദുബായിൽ 6000 ത്തിലധികം സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
ദുബായ് പോലീസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ്, ദുബായ് സിവിൽ ഡിഫൻസ് എന്നിവിടങ്ങളിലെ 6,605 മുതിർന്ന ഉദ്യോഗസ്ഥർക്കാണ് സ്ഥാനക്കയറ്റം.
 ദുബായിയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമാക്കി മാറ്റുന്നതിൽ ഈ ഉദ്യോഗസ്ഥരുടെ സംഭാവനകളെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് തീരുമാനമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 
ദുബായ് പോലീസിൽ 5,823 ഉദ്യോഗസ്ഥരും നോൺ-കമ്മീഷൻഡ് ഓഫീസർമാരും, ജി‌ഡി‌ആർ‌എഫ്‌എയിൽ 483 പേരും ദുബായ് സിവിൽ ഡിഫൻസിൽ 299 പേർക്കും പ്രൊമോഷൻ ലഭിക്കും. 
ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരി,ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ റാഷിദ് താനി അൽ മാട്രോഷി, ദുബായ് സെക്യൂരിറ്റി ഡയറക്ടർ ജനറൽ തലാൽ ഹുമൈദ് ബൽഹോൾ അൽ ഫലാസി എന്നിവരെ  അവരുടെ പ്രവർത്തനങ്ങളെ അംഗീകരിച്ച് ലെഫ്റ്റനന്റ് ജനറൽ റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി.

More from UAE