റമദാനിലെ ആദ്യ അഞ്ച് ദിവസങ്ങളിലാണ് അറസ്റ്റ്
25 യാചകരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 23 മുതൽ 27 വരെ റമദാനിലെ ആദ്യ അഞ്ച് ദിവസങ്ങളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭിക്ഷാടനം അനുകമ്പയുടെ തെറ്റായ ആശയമാണ് എന്ന മുദ്രാവാക്യത്തിൽ ആരംഭിച്ച ഭിക്ഷാടന വിരുദ്ധ കാമ്പെയ്‌നിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്.
ദുബായ് പോലീസ് സ്റ്റേഷനുകളുടെ സഹകരണത്തോടെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് ഭിക്ഷാടകരെ അറസ്റ്റ് ചെയ്തത് .പ്രതിവർഷം യാചകരുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ ഭിക്ഷാടന വിരുദ്ധ കാമ്പെയ്‌നിലൂടെ സാധിച്ചതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ, മേജർ ജനറൽ ജമാൽ സലേം അൽ ജലാഫ് പറഞ്ഞു. ഭിക്ഷാടനം സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നും അൽ ജലാഫ് കൂട്ടിച്ചേർത്തു. ഭിക്ഷാടനം നിയമവിരുദ്ധമാണെന്നും , 2018-ലെ 9-ാം നമ്പർ ഫെഡറൽ നിയമപ്രകാരം ശിക്ഷാർഹവുമാണെന്ന് അദ്ദേഹം പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.


കനത്ത മഴ ; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമെന്ന് ദുബായ് പോലീസ്
അസ്ഥിരമായ കാലാവസ്ഥ;ഡിസംബർ 19 വെള്ളിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്കിംഗ്
ദുബായ് മെട്രോ ബ്ലൂ ലൈൻ മെഗാ പ്രോജക്ട്; റാസൽഖോറിൽ ഗതാഗത മാറ്റം
പുതിയ അധ്യയന വർഷം; സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായ പരിധി പ്രഖ്യാപനവുമായി യു എ ഇ
