ഉദ്ഘാടനം നിർവഹിച്ചു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായിൽ 1.9 ബില്യൺ ദിർഹം വരുന്ന എമിറേറ്റ് റോഡ് പദ്ധതികളുടെ ഒരു ഉദ്ഘാടനം നിർവഹിച്ചു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തന്റെ ട്വിറ്റർ പേജിലൂടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കു വെച്ചത്. പദ്ധതി പ്രകാരം
ഷാർജയുടെ മാലിഹയെ അബുദാബിയുടെ ഷുവൈബ് , ദുബായിലെ ഹത, അജ്മാന്റെ മാസ്‌ഫോട്ട്, റാസ് അൽ ഖൈമയുടെ അൽ ഖൂർ പർവതനിരകൾ , ഷാർജയുടെ മാഡം ഹട്ട ദുബായ് റോഡുമായി ബന്ധിപ്പിക്കും.
പ്രദേശങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിക്കാനും യുഎഇയിലെ ജനങ്ങളെ ബന്ധിപ്പിക്കാനുമാണ് റോഡ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. 

പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു
എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
