ദത്തെടുക്കൽ ജീവിതം കൊടുക്കലാണ്

നിയമപരമല്ലാത്ത ദത്തെടുക്കല്‍ കുറ്റകരമാണ്.

സ്‌പെഷ്യൽ ന്യൂസ്

ദത്തെടുക്കൽ ജീവിതം കൊടുക്കലാണ്

ജന്മം നല്‍കുന്ന മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിനെ സ്ഥിരമായി
വേര്‍പെടുത്തുകയും ഏറ്റെടുക്കുന്ന മാതാപിതാക്കളില്‍ നിന്ന് നിയമപരമായ
എല്ലാ അവകാശങ്ങളും അധികാരങ്ങളും ഉത്തരവാദിത്വങ്ങളും
കുഞ്ഞിന് ലഭ്യമാക്കുകയും ചെയ്യുന്ന നടപടിയാണ് ദത്തെടുക്കല്‍.
നിയമപരമല്ലാത്ത ദത്തെടുക്കല്‍ കുറ്റകരമാണ്.

വിവാഹിതരാണെങ്കില്‍ ദത്തെടുക്കുന്നതിന് രണ്ട് പേരുടേയും സമ്മതം ആവശ്യമാണ്.
അവിവാഹിതരില്‍ സ്ത്രീകള്‍ക്ക് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ ദത്തെടുക്കാം.
എന്നാല്‍ പുരുഷന് ആണ്‍കുട്ടിയെ മാത്രമേ ദത്തെടുക്കാനാകൂ.
രണ്ട് വര്‍ഷത്തില്‍ കുറയാതെ സ്ഥിരതയുള്ള കുടുംബജീവിതം നയിക്കുന്ന
ദമ്പതികള്‍ക്ക് മാത്രമേ ദത്തെടുക്കാനാകൂ.
വിവരങ്ങള്‍ക്ക് www.cara.nic.in

More from UAE