തൊഴിൽ-താമസാനുമതി റദ്ദാക്കൽ, ഇറാൻ സഹായം; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഗർഗാഷ്

File Photo

ഇത്തരം ആരോപണങ്ങൾക്ക് മികച്ച  പ്രവർത്തനങ്ങളിലൂടെയും പ്രകടമായ നേട്ടങ്ങളിലൂടെയും യുഎഇ മറുപടി നൽകുമെന്നും  ഡോ. അൻവർ ഗർഗാഷ്

യുഎഇ തൊഴിൽ-താമസാനുമതികൾ  റദ്ദാക്കുന്നുവെന്നും ഇറാനു സാമ്പത്തിക സഹായം നൽകുന്നുവെന്നുമുള്ള പ്രചാരണങ്ങൾ തള്ളി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

ഡോ. അൻവർ ഗർഗാഷ് .  ഇതെല്ലം തെറ്റായ വിവരങ്ങളാണെന്നും മാധ്യമ പ്രചാരണങ്ങൾ മാത്രമാണെന്നും  അദ്ദേഹം വ്യക്തമാക്കി. രാജ്യം പ്രാദേശിക സംഭവവികാസങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഭാവിയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്ത് മാധ്യമങ്ങൾ യുഎഇയെ ലക്ഷ്യമിടുകയാണെന്ന്   ഗർഗാഷ് ചൂണ്ടിക്കാട്ടി.

ഇത്തരം ആരോപണങ്ങൾക്ക് മികച്ച  പ്രവർത്തനങ്ങളിലൂടെയും പ്രകടമായ നേട്ടങ്ങളിലൂടെയും യുഎഇ മറുപടി നൽകുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

More from UAE