പ്രാദേശിക സംഭവവികാസങ്ങൾ കാരണം മാർച്ച് 2 തിങ്കളാഴ്ചയും മാർച്ച് 3 ചൊവ്വാഴ്ചയും നാസ്ഡാക്ക് ദുബായ് എക്സ്ചേഞ്ച് താൽക്കാലികമായി അടച്ചിടുമെന്ന് ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (DFSA) പ്രഖ്യാപിച്ചു.
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) ആസ്ഥാനമായുള്ള അന്താരാഷ്ട്ര സാമ്പത്തിക വിനിമയ സ്ഥാപനമാണ് നാസ്ഡാക്ക് ദുബായ്. ആഗോള നിക്ഷേപകർക്ക് ഇക്വിറ്റികൾ, ഡെറിവേറ്റീവുകൾ, സുകുക്ക്, പരമ്പരാഗത ബോണ്ടുകൾ എന്നിവ വ്യാപാരം ചെയ്യുന്നതിനുള്ള വേദിയാണ് നാസ്ഡാക്ക് . മേഖലയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പ്രാദേശിക അധികാരികളുമായും ഉപദേശകരുമായും സമ്പർക്കം പുലർത്തുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.

റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ
പാസഞ്ചർ ട്രെയിൻ സർവീസുകളുടെ തീയതികൾ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ
ദുബായിൽ താങ്ങാവുന്ന വാടക ഓപ്ഷനുകളുമായി പുതിയ സംരംഭം
ഇബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് യു എ ഇ സഹായം
