ഡ്രൈവറില്ലാ ഗതാഗത സംവിധാനം; റോപ് വേയുമായി ആർ ടി എ

2030 ഓടെ ദുബായിലെ എല്ലാ യാത്രകളുടെയും 25 ശതമാനം സ്വയം ഡ്രൈവിംഗ് മോഡിലേക്ക് മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി റോപ് വേ സംവിധാനം

2030 ഓടെ ദുബായിലെ എല്ലാ യാത്രകളുടെയും 25 ശതമാനം സ്വയം ഡ്രൈവിംഗ് മോഡിലേക്ക് മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി റോപ് വേ സംവിധാനം വികസിപ്പിക്കാൻ ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചു.  
ഇതുമായി ബന്ധപ്പെട്ടു  ഫ്രഞ്ച് മൊബിലിറ്റി സ്‌പെഷ്യലിസ്റ്റ് എം‌എൻ‌ഡിയുമായി ധാരണാപത്രം ഒപ്പിട്ടു. നഗരത്തിന്റെ നിലവിലുള്ള ഇന്റർ മോഡൽ ട്രാൻസ്പോർട്ട് നെറ്റ്‌വർക്കിലേക്ക് സംയോജിപ്പിച്ച് കണക്റ്റു ചെയ്യാവുന്ന വിധത്തിലാണ്  ക്യാബ് ലൈൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇത് പൂർണ്ണമായും യാന്ത്രികവും ഡ്രൈവറില്ലാത്തതുമായ ഗതാഗത സംവിധാനമാണ്. റോപ്‌വേ സംവിധാനത്തിലൂടെ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. 
മാത്രമല്ല  പരമ്പരാഗത റോപ്‌വേ ഗതാഗതത്തേക്കാൾ  എന്തുകൊണ്ടും പര്യാപ്തമാണ് നൂതന സംവിധാനം. 
ആർ‌ടി‌എയുടെ റെയിൽ ഏജൻസി സി‌ഇ‌ഒ അബ്ദുൽ മൊഹ്‌സിൻ ഇബ്രാഹിം യൂനസും എം‌എൻ‌ഡി ചെയർമാനും സിഇഒയുമായ സേവ്യർ ഗാലറ്റ്-ലവല്ലിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. 

More from UAE