ദുബായ് ലൈസൻസുള്ള ഡോക്ടർമാർക്ക് smart.gdrfad.gov.ae എന്ന വെബ്സൈറ്റ് വഴി ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം
രാജ്യത്തെ എല്ലാ ഡോക്ടർമാരും ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കണമെന്നു യു എ ഇ. സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനുള്ള ഡോക്ടർമാരുടെ ശ്രമങ്ങളെ അംഗീകരിച്ചാണ് തീരുമാനം. യുഎഇയിലെ ഹെൽത്ത് റെഗുലേറ്ററി ബോഡി ലൈസൻസുള്ള ഡോക്ടർമാർക്ക് ഗോൾഡൻ വിസയ്ക്ക് 2021 ജൂലൈ മുതൽ 2022 സെപ്റ്റംബർ വരെ അപേക്ഷിക്കാം. മാത്രമല്ല അവരുടെ കുടുംബങ്ങൾക്ക് 10 വർഷത്തെ റെസിഡൻസിയും നൽകും. ദുബായ് ലൈസൻസുള്ള ഡോക്ടർമാർക്ക് smart.gdrfad.gov.ae എന്ന വെബ്സൈറ്റ് വഴി ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. മറ്റുള്ളവർ smartservices.ica.gov.ae വഴി അപേക്ഷ സമർപ്പിക്കണം. കൂടാതെ വ്യക്തിപരമായി വിസ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർക്കായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏഴ് ഓഫീസുകൾ എമിറേറ്റ്സിൽ ഉടനീളം സ്ഥാപിക്കും.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
