പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനം
ജോക്കോവിച്ചിന്റെ വിസ ഓസ്ട്രേലിയ വീണ്ടും റദ്ദാക്കി. മൂന്ന് വര്‍ഷത്തേക്ക് ഓസ്ട്രേലിയയില്‍ പ്രവേശിക്കുന്നതിനും ജോക്കോവിച്ചിന് വിലക്കേര്‍പ്പെടുത്തി.
കോവിഡ് വാക്സിന് എടുക്കാതെ ഓസ്ട്രേലിയയില്‍ എത്തിയതിനാണ് ഓസ്ട്രേലിയന്‍ ഭരണകൂടത്തിന്റെ നടപടി. വിസ റദ്ദാക്കിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ ജോക്കോവിച്ച് ഉടനെ കോടതിയെ സമീപിക്കുമെന്ന് താരത്തിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി.
പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനം എന്ന് ഓസ്ട്രേലിയന്‍ ഇമിഗ്രേഷന്‍ മന്ത്രാലയം വ്യക്തമാക്കുന്നു. തിങ്കളാഴ്ചയാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കാനിരിക്കുന്നത്. ജോക്കോവിച്ചിന്റെ പേര് ഉള്‍പ്പെടുത്തിയായിരുന്നു ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡ്രോ. കോടതിയും ജോക്കോവിച്ചിന്റെ ഹര്‍ജി തള്ളിയാല്‍ താരത്തെ നാട്ടിലേക്ക് തിരിച്ചയക്കും.

വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രതാ നിർദ്ദേശം നൽകി അബുദാബി കസ്റ്റംസ്
ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3;മൊബൈൽ മെഡിക്കൽ ക്ലിനിക് സേവനം തുടർന്ന് യു എ ഇ
അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
