എ.ഐ, സ്മാർട്ട് മൊബിലിറ്റി തുടങ്ങിയ വളർന്നു വരുന്ന മേഖലകൾക്കായി ഒരു കേന്ദ്രം നിർമ്മിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി
എ.ഐ, സ്മാർട്ട് മൊബിലിറ്റി തുടങ്ങിയ വളർന്നു വരുന്ന മേഖലകൾക്കായി ഒരു കേന്ദ്രം നിർമ്മിക്കാൻ ലക്ഷ്യമിടുന്ന ജില്ലാ IO പദ്ധതി ദുബായ് സിലിക്കൺ ഒയാസിസിൽ ആരംഭിക്കുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
പുതിയ പദ്ധതി "അടുത്ത 10 വർഷത്തിനുള്ളിൽ നമ്മുടെ ദേശീയ ജിഡിപിയിലേക്ക് 103 ബില്യണിലധികം ദിർഹംസ്" സംഭാവന ചെയ്യുമെന്ന് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ ഹിസ് ഹൈനസ് വ്യക്തമാക്കി.
"ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ട്രാൻസ്ഫോർമേറ്റീവ് ടെക്നോളജികൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, സ്മാർട്ട് മൊബിലിറ്റി, തുടങ്ങിയ വളർന്നു വരുന്ന സാമ്പത്തിക മേഖലകൾക്കായി ഒരു നൂതന സാങ്കേതിക ബിസിനസ് അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിലാണ്" പുതിയ ജില്ല ശ്രദ്ധ കേന്ദ്രീകരിക്കുക.
"6,500-ലധികം പുതിയ കമ്പനികൾക്കും 75,000 സ്പെഷ്യലൈസ്ഡ് പ്രതിഭകൾക്കും ഒരു ബിസിനസ് അന്തരീക്ഷം നൽകുക എന്നതാണ്" "ലക്ഷ്യം" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ ദിവസവും വികസന പദ്ധതികൾ "ഇരട്ടിയാക്കാനുള്ള" യുഎഇയുടെ ത്വരിതപ്പെടുത്തിയ പദ്ധതികളുടെ ഭാഗമാണിത്,
"ഞങ്ങൾ നിർത്തില്ല, തിരിഞ്ഞു നോക്കില്ല, കാരണം തിരിഞ്ഞു നോക്കുന്നവൻ എത്തി ചേരില്ല" എന്നും അദ്ദേഹം കുറിച്ചു.

UAE President, sheikhs attend session marking Day of Solidarity
വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
