ചുഴലിക്കാറ്റ് കാൻ്റോ, തൊഹോകു മേഖലകളെ ബാധിക്കുമെന്നതിനാൽ ജപ്പാനിലുള്ള യു എ ഇ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് യു എ ഇ
ജപ്പാനിലെ ആമ്പിൽ ചുഴലിക്കാറ്റ് കാൻ്റോ, തൊഹോകു മേഖലകളെ ബാധിക്കുമെന്നതിനാൽ ജപ്പാനിലുള്ള യു എ ഇ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് യു എ ഇ . പ്രാദേശിക അധികാരികൾ നൽകുന്ന എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കേണ്ടതിൻ്റെ പ്രാധാന്യം ടോക്കിയോയിലെ യു എ ഇ എംബസി ഊന്നിപ്പറഞ്ഞു.
അടിയന്തിര സാഹചര്യങ്ങളിൽ യുഎഇ പൗരന്മാർ 0097180024 അല്ലെങ്കിൽ 0097180044444 എന്ന എമർജൻസി നമ്പറുകളിൽ ബന്ധപ്പെടണമെന്നും എംബസി അറിയിച്ചു. തവാജുദി' സേവനത്തിൽ പൗരന്മാർ രജിസ്റ്റർ ചെയ്യണമെന്നും എംബസി നിർദ്ദേശിച്ചു.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
