യുഎഇയിലെ റെയിൽവേ ശൃംഖലയിലുടനീളമുള്ള തങ്ങളുടെ ചരക്ക് സേവനങ്ങൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തിഹാദ് റെയിൽ പറയുന്നു.
യുഎഇയിലെ റെയിൽവേ ശൃംഖലയിലുടനീളമുള്ള തങ്ങളുടെ ചരക്ക് സേവനങ്ങൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും, ചരക്കുകളുടെ തടസ്സമില്ലാത്ത നീക്കം ഉറപ്പാക്കുന്നുണ്ടെന്നും ദേശീയ വിതരണ ശൃംഖലകളുടെ സ്ഥിരതയെ പിന്തുണയ്ക്കുന്നുണ്ടെന്നും ഇത്തിഹാദ് റെയിൽ പറയുന്നു.
കഴിഞ്ഞ ഒമ്പത് ദിവസങ്ങളിൽ മാത്രം, ഇത്തിഹാദ് റെയിലിന്റെ അനുബന്ധ സ്ഥാപനമായ ഇത്തിഹാദ് റെയിൽ ഫ്രൈറ്റ് 100-ലധികം ചരക്ക് ട്രെയിൻ യാത്രകൾ നടത്തി. 459,000 ടണ്ണിലധികം ചരക്കുകളും 7,900-ലധികം കണ്ടെയ്നറുകളും നെറ്റ്വർക്കിലുടനീളം എത്തിച്ചു.
രാജ്യത്തുടനീളമുള്ള പ്രധാന വ്യാവസായിക മേഖലകൾ, തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ എന്നിവയ്ക്കിടയിൽ ഇത്തിഹാദ് റയിൽ സർവീസ് നടത്തുന്നുണ്ട്.
നെറ്റ്വർക്ക് പ്രതിരോധശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, അധിക റെയിൽ ഇടനാഴികൾ സജീവമാക്കി.

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
