സീസൺ 28 അടുത്തവർഷം ഏപ്രിൽ 28 വരെ
ഗ്ലോബൽ വില്ലജ് സീസൺ 28 ഒക്ടോബർ 18ന് ആരംഭിക്കും. പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സീസൺ 28 നേരത്തെ തുടങ്ങാൻ തീരുമാനിച്ചത് എന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരാഴ്ച നേരത്തെയാണ് ഇത്തവണ ഗ്ലോബൽ വില്ലജ് ജനങ്ങൾക്ക് തുറന്നു കൊടുക്കുക.
വിനോദം, സാംസ്കാരിക വൈവിധ്യം, സമാനതകളില്ലാത്ത ആകർഷണങ്ങൾ എന്നിവ ഈ സീസണിലും സന്ദർശകർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.സീസൺ 28 അടുത്തവർഷം ഏപ്രിൽ 28 വരെ നീണ്ടു നിൽക്കും. .
ഗ്ലോബൽ വില്ലജ് സീസൺ 28-നെക്കുറിച്ചുള്ള എല്ലാ അപ്‌ഡേറ്റുകൾക്കും ഗ്ലോബൽ വില്ലേജിന്റെ വെബ്‌സൈറ്റ് സന്ദർശിക്കണമെന്ന് അധികൃതർ അറിയിച്ചു.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
