ഗുരുതരമായ നിയമലംഘനം; സ്വകാര്യ സർവകലാശാലയുടെ ലൈസൻസ് റദ്ദാക്കി യുഎഇ മന്ത്രാലയം

wam

ഉന്നത വിദ്യാഭ്യാസത്തിന്റെ  ഭരണം ശക്തിപ്പെടുത്തുന്നതിനും വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനും  ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം

അജ്മാൻ ആസ്ഥാനമായുള്ള ഹൊറൈസൺ യൂണിവേഴ്സിറ്റി കോളേജിന്റെ സ്ഥാപന ലൈസൻസും പ്രോഗ്രാം അക്രഡിറ്റേഷനും ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം റദ്ദാക്കി.
ലൈസൻസിംങിലും  അക്രഡിറ്റേഷനിലും  ആവർത്തിച്ച് നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്നാണ് നടപടി.

ഉന്നത വിദ്യാഭ്യാസത്തിന്റെ  ഭരണം ശക്തിപ്പെടുത്തുന്നതിനും വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനും  ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. 

ലൈസൻസുള്ളതും അംഗീകൃതവുമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ     അക്കാദമിക് അവകാശങ്ങൾ സംരക്ഷിക്കാനും, അവർക്ക് തടസ്സമില്ലാത്ത വിദ്യാഭാസം ഉറപ്പാക്കുന്ന്നതിനും ആവശ്യമായ  നടപടികൾ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.  
അംഗീകൃത അക്കാദമിക് തുടർച്ചയും വിദ്യാർത്ഥി സംരക്ഷണ പദ്ധതിയും നടപ്പിലാക്കുന്നതിന്   ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം പ്രതിനിധിയുടെ അധ്യക്ഷതയിൽ ഒരു സംയുക്ത ടാസ്‌ക് ഫോഴ്‌സ് മന്ത്രാലയം സ്ഥാപിച്ചിട്ടുണ്ട്.

ലൈസൻസുള്ളതും അംഗീകൃതവുമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ പഠനം തുടരുന്നത്  ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും ഏകോപനം തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഭാവിയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലൈസൻസ് ഉണ്ടോ , അവയുടെ പ്രോഗ്രാമുകൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നിവ  മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ കസ്റ്റമർ ഹാപ്പിനസ് സെന്റർ വഴിയോ പരിശോധിക്കാൻ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. 

More from UAE