ഗാസയ്ക്കുള്ള യുഎഇ സഹായ കപ്പൽ ഈജിപ്തിൽ

wam

യുഎഇയുടെ 'ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3' കാമ്പെയ്‌നിന് കീഴിലുള്ള എട്ടാമത്തെ സഹായ കപ്പലാണിത്

ഗാസയിലേക്കുള്ള 7,000 ടണ്ണിലധികം അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി  യുഎഇ സഹായ കപ്പൽ.
 ഈജിപ്തിലെ അൽ അരിഷ് തുറമുഖത്ത്  കപ്പൽ നങ്കൂരമിട്ടിരിക്കുകയാണ്. യുഎഇയുടെ 'ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3' കാമ്പെയ്‌നിന് കീഴിലുള്ള എട്ടാമത്തെ സഹായ കപ്പലാണിത്. മേഖലയിലെ വർദ്ധിച്ചുവരുന്ന മാനുഷിക വെല്ലുവിളികൾക്കിടയിൽ ഗസ്സക്ക് കൂടുതൽ പിന്തുണ നൽകുന്നതിനാണ് യു എ ഇ യുടെ തീരുമാനം.

ജൂലൈ 21 നാണ്  അബുദാബിയിലെ ഖലീഫ തുറമുഖത്ത് നിന്ന് ഭക്ഷണം, മരുന്നുകൾ, മെഡിക്കൽ സാധനങ്ങൾ, ദുരിതാശ്വാസ വസ്തുക്കൾ, ഈത്തപ്പഴം, ഷെൽട്ടർ വസ്തുക്കൾ എന്നിവയുമായി കപ്പൽ പുറപ്പെട്ടത്.ഇതോടെ യുഎഇ ഗാസയിലേക്ക് അയച്ച സഹായം  ആകെ  80,000 ടണ്ണിൽ അധികമായി.ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും സഹായം ആവശ്യമുള്ളവർക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നു യു എ ഇ അറിയിച്ചു .
 

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.