ഗാസയിലേക്ക് വീണ്ടും യു എ ഇ സഹായം

ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3 എന്ന കാമ്പെയ്‌നിന്റെ ഭാഗമായാണ് സഹായം

ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനായി 100 ടൺ ഭക്ഷണവും കുഞ്ഞുങ്ങൾക്കുള്ള ഫോർമുലയും വഹിച്ചുകൊണ്ടുളള  യുഎഇ  വിമാനം ഈജിപ്തിലെ അൽ അരിഷിലേക്ക് പുറപ്പെട്ടു .
ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3 എന്ന കാമ്പെയ്‌നിന്റെ ഭാഗമായാണ് സഹായം.  സൗദ് ബിൻ റാഷിദ് അൽ മുഅല്ല ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ശേഖരിച്ച സാധനങ്ങൾ വഹിച്ചുകൊണ്ടുള്ള വിമാനം ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെട്ടത്. 
ഉമ്മുൽ ഖുവൈൻ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ നിർദേശാനുസൃതമാണ് ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനൊപ്പം ഗാസ  മുനമ്പിനുള്ളിൽ ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ പരിഗമിക്കുന്നത്.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.