ഗാസ മുനമ്പിൽ 50,000 ആളുകൾക്ക് അഭയം നൽകുന്നതിനായി കൂടാരങ്ങൾ

ഗാസ മുനമ്പിൽ 50,000 ആളുകൾക്ക് അഭയം നൽകുന്നതിനായി കൂടാരങ്ങൾ വിതരണം ചെയ്യാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശം നൽകി.

ശൈത്യകാല മഴയും അതിനെത്തുടർന്നുണ്ടാകുന്ന പെട്ടെന്നുള്ള വെള്ളപ്പൊക്ക ഭീഷണിയും മൂലം ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ സഹായിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
ഓപ്പറേഷൻ ഷിവാലറസ് നൈറ്റ് 3-മായി സഹകരിച്ച്, 'മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് ഫൗണ്ടേഷന്റെ' നേതൃത്വത്തിലാണ് ഗാസയുടെ വിവിധ ഭാഗങ്ങളിൽ കൂടാരങ്ങൾ എത്തിച്ചു നൽകുന്നത്.

കനത്ത മഴയെത്തുടർന്ന് ഞായറാഴ്ച വൈകി ഒരു ക്യാമ്പിന് സമീപമുണ്ടായിരുന്ന മണൽത്തിട്ട ഒലിച്ചുപോയതിൽ ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചിരുന്നു. കനത്ത മഴയിൽ ലക്ഷക്കണക്കിന് പലായനം ചെയ്ത ഫലസ്തീനികൾ വലിയ അപകടസാധ്യതയാണ് നേരിടുന്നത്.

ശനിയാഴ്ച കനത്ത മഴ ആരംഭിച്ചതിന് പിന്നാലെ, ആദ്യ മണിക്കൂറുകളിൽ തന്നെ കുറഞ്ഞത് 70,000 കൂടാരങ്ങളിൽ വെള്ളം കയറിയതായി പ്രാദേശിക അധികൃതർ അറിയിച്ചു.

More from UAE

  • പുസ്തകം വാങ്ങാൻ 4.5 ദശലക്ഷം യുഎഇ ദിർഹം അനുവദിച്ചു

    ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രദർശിപ്പിച്ച പുസ്തകശേഖരം പ്രാദേശിക ലൈബ്രറികളിൽ എത്തിക്കുന്നതിനായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 4.5 ദശലക്ഷം യുഎഇ ദിർഹം അനുവദിച്ചു.

  • യുഎഇ ഗവൺമെന്റ് വാർഷികയോഗം അബുദാബിയിൽ

    യുഎഇ ഗവൺമെന്റ് വാർഷിക യോഗങ്ങളെ പ്രധാന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുമുള്ള സുപ്രധാന അവസരമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശേഷിപ്പിച്ചു.

  • വാഹനങ്ങളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്താനുള്ള തീരുമാനം

    യു എ ഇ താമസക്കാർക്ക് രജിസ്റ്റർ ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്താനുള്ള തീരുമാനം യുഎഇ ആഭ്യന്തര മന്ത്രാലയം മാറ്റിവച്ചു. ജനുവരി 1 മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരാനിരുന്നതാണ്.

  • ഇസാദ് ഡിസ്‌കൗണ്ട് കാർഡ് നേടാനുള്ള അവസരം

    ഗതാഗത നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ദുബായ് പോലീസ് മത്സരം സംഘടിപ്പിക്കുന്നു. ഈ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് 'ഇസാദ്' ഡിസ്‌കൗണ്ട് കാർഡ് നേടാനുള്ള അവസരവുമുണ്ട്.