ഗതാഗത സുരക്ഷ ശക്തമാക്കാൻ ദുബായ് പൊലീസ്

supplied

നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സുരക്ഷാ നടപടിക്രമങ്ങളെക്കുറിച്ചും ഡ്രൈവർമാരെ ബോധവത്കരിക്കാൻ ദുബായ് പോലീസ് ഡെലിവറി സേവന കമ്പനികളോട് ആവശ്യപ്പെട്ടു.

ഗതാഗത  നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സുരക്ഷാ നടപടിക്രമങ്ങളെക്കുറിച്ചും ഡ്രൈവർമാരെ ബോധവത്കരിക്കാൻ ദുബായ് പോലീസ് ഡെലിവറി സേവന കമ്പനികളോട് ആവശ്യപ്പെട്ടു.

തലാബത്ത്, ഡെലിവറൂ, നൂൺ എന്നിവയുൾപ്പെടെയുള്ള പ്രധാന ഡെലിവറി സ്ഥാപനങ്ങളുമായി അടുത്തിടെ നടത്തിയ ഒരു മീറ്റിംഗിൽ പോലീസ് ഇക്കാര്യം  ഊന്നിപ്പറയുകയും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്യോഗസ്ഥർ ചർച്ച ചെയ്യുകയും ചെയ്തു.

അപകടങ്ങൾ തടയുന്നതിനും ഡ്രൈവർമാരുടെയും  കാൽനടയാത്രക്കാരുടെയും സുരക്ഷാ ശക്തമാക്കുന്നതിനും , സുരക്ഷിതമായ മോട്ടോർ സൈക്കിൾ റൈഡിംഗ് പരിശീലനങ്ങളുടെ പ്രാധാന്യം ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ ചൂണ്ടിക്കാട്ടി.

അത്യാവശ്യ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ, റോഡ് ഉപയോഗിക്കുന്നവർക്കുള്ള പ്രതിരോധ നടപടികൾ, റോഡിൽ മോട്ടോർ സൈക്കിളുകൾ സൃഷ്ടിക്കുന്ന അപകടങ്ങൾ എന്നിവയെക്കുറിച്ചും  യോഗം ചർച്ച ചെയ്തു. ഗതാഗത നിയമങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ലംഘനങ്ങൾ കുറയ്ക്കുന്നതിനും കമ്പനികൾ തമ്മിലുള്ള സഹകരിച്ചുള്ള ശ്രമങ്ങൾ  ഉണ്ടാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

More from UAE

  • ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം

    റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി, ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി ദുബായ് 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം അവതരിപ്പിക്കുന്നു.

  • യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു

    യു എ ഇ യിലുടനീളം ചൊവ്വാഴ്ച പതാകദിനം ആചരിക്കുന്നു. വിവിധ  മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആഘോഷങ്ങളോടെ, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് യുഎഇ 'പതാക ദിനം' ആചരിക്കും.

  • ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' ആരംഭിച്ചു

    ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' സൗകര്യം അൽ ബർഷ പോണ്ട് പാർക്കിൽ ആരംഭിച്ചു. താമസക്കാർക്കും സന്ദർശകർക്കും പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനും, കൂടിക്കാഴ്ചകൾ നടത്താനും, പരസ്പരം ബന്ധപ്പെടാനും ഇത് പുതിയൊരു അവസരമൊരുക്കുന്നു.

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.