നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സുരക്ഷാ നടപടിക്രമങ്ങളെക്കുറിച്ചും ഡ്രൈവർമാരെ ബോധവത്കരിക്കാൻ ദുബായ് പോലീസ് ഡെലിവറി സേവന കമ്പനികളോട് ആവശ്യപ്പെട്ടു.
ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സുരക്ഷാ നടപടിക്രമങ്ങളെക്കുറിച്ചും ഡ്രൈവർമാരെ ബോധവത്കരിക്കാൻ ദുബായ് പോലീസ് ഡെലിവറി സേവന കമ്പനികളോട് ആവശ്യപ്പെട്ടു.
തലാബത്ത്, ഡെലിവറൂ, നൂൺ എന്നിവയുൾപ്പെടെയുള്ള പ്രധാന ഡെലിവറി സ്ഥാപനങ്ങളുമായി അടുത്തിടെ നടത്തിയ ഒരു മീറ്റിംഗിൽ പോലീസ് ഇക്കാര്യം ഊന്നിപ്പറയുകയും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്യോഗസ്ഥർ ചർച്ച ചെയ്യുകയും ചെയ്തു.
അപകടങ്ങൾ തടയുന്നതിനും ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷാ ശക്തമാക്കുന്നതിനും , സുരക്ഷിതമായ മോട്ടോർ സൈക്കിൾ റൈഡിംഗ് പരിശീലനങ്ങളുടെ പ്രാധാന്യം ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ ചൂണ്ടിക്കാട്ടി.
അത്യാവശ്യ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ, റോഡ് ഉപയോഗിക്കുന്നവർക്കുള്ള പ്രതിരോധ നടപടികൾ, റോഡിൽ മോട്ടോർ സൈക്കിളുകൾ സൃഷ്ടിക്കുന്ന അപകടങ്ങൾ എന്നിവയെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ഗതാഗത നിയമങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ലംഘനങ്ങൾ കുറയ്ക്കുന്നതിനും കമ്പനികൾ തമ്മിലുള്ള സഹകരിച്ചുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
