കോവിഡ് രണ്ടാം  തരംഗം ; ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി യു എ ഇ

100 ടൺ ദുരിതാശ്വാസ സഹായം ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചു.

കോവിഡ് രണ്ടാം  തരംഗത്തെ നേരിടുന്ന ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായിയു എ ഇ . ആകെ  100 ടൺ ദുരിതാശ്വാസ സഹായം ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചു.
 ആയിരക്കണക്കിന് ഓക്സിജൻ സിലിണ്ടറുകളും കോൺസെൻട്രേറ്ററുകളും ഉൾപ്പടെ അയച്ചിട്ടുണ്ട്.
എമിറേറ്റ്സ് സ്കൈ കാർഗോയും ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ സിറ്റിയും തമ്മിൽ സഹകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. എയർബ്രിഡ്ജിന് കീഴിലുള്ള ആദ്യ കയറ്റുമതി മെയ് 13 ന് ദുബായിൽ നിന്ന് ഡല്ഹിയിലേക്കായിരുന്നു. ലോകാരോഗ്യ സംഘടന ഐഎച്ച്സി വഴി തയ്യാറാക്കിയ ഫീൽഡ് ആശുപത്രികൾക്കായി 12 ടൺ മൾട്ടി പർപ്പസ് ടെന്റ് ഉപകരണങ്ങളും അയച്ചിരുന്നു. 

More from UAE