കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു ദുബായ് ഔട്ട്ലെറ്റുകൾ

97 ശതമാനം വാണിജ്യ സ്ഥാപനങ്ങളും 2021 ആദ്യ പാദത്തിൽ  കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു

ദുബായിൽ 97 ശതമാനം വാണിജ്യ സ്ഥാപനങ്ങളും 2021 ആദ്യ പാദത്തിൽ  കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതായി കണ്ടെത്തി. ആറ് മാസത്തിനുള്ളിൽ  87,223 ഔട്ലെറ്റുകൾ പരിശോധിച്ച ദുബായ് ഇക്കണോമിയുടെ കണക്കനുസരിച്ചാണിത്. 282 മുന്നറിയിപ്പുകൾ നൽകിയപ്പോൾ  1,678 ഔട്ലെറ്റുകൾക്ക് പിഴ ചുമത്തി. 282 അടച്ചുപൂട്ടൽ  ഉത്തരവുകളാണ്  അതോറിറ്റി പുറപ്പെടുവിച്ചത്. 
ശാരീരിക അകലം പാലിക്കൽ, റെസ്റ്റോറന്റുകളിൽ അനുവദനീയമായ ജോലി സമയം,മാസ്ക് ധരിക്കൽ  എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങളാണ് കണ്ടെത്തിയത്.
റീട്ടെയിൽ സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, സ്പോർട്സ് ക്ലബ്ബുകൾ എന്നിവയുൾപ്പെടെ പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ഔട്ലെറ്റുകളിലായിരുന്നു ഈ വര്ഷം ആദ്യം പരിശോധനകൾ നടന്നത്. 
ആവർത്തിച്ചുള്ള നിയമ ലംഘനത്തെ തുടർന്നാണ് പല ഔട്ലെറ്റുകളും അടച്ചുപൂട്ടിയത്. 

More from UAE