കോവിഡ് പരിശോധനയ്ക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി

ഏകദേശം 2500 പേരുടെ സാമ്പിളുകളാണ് ഇവര്‍ ശേഖരിച്ചത്. ഇതില്‍ 2000 പേര്‍ക്കും നല്‍കിയത് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ്. 2750 രൂപയാണ് ഒരാളുടെ പരിശോധനക്ക് ഈടാക്കിയിരുന്നത്

കോവിഡ് പരിശോധനയ്ക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി പ്രവാസികളെ കബളിപ്പിച്ച സംഭവത്തില്‍  വ്യാപക പ്രതിഷേധം. വളാഞ്ചേരിയിലെ അര്‍മാലാബ് നടത്തിയ തട്ടിപ്പിന്റെ പേരില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങിയ പലർക്കും യാത്ര മുടങ്ങി. കൃത്യസമയത്ത് കമ്പനികളില്‍ ജോയിന്റ് ചെയ്തില്ലെങ്കില്‍ ഇതില്‍ പലരുടേയും തൊഴില്‍പോലും നഷ്ടമാകും. അര്‍മാ ലാബിന് ഏജന്‍സി നല്‍കിയ മൈക്രോ ലാബിന്റെ സര്‍ട്ടിഫിക്കറ്റിന് നിരോധനം വന്നത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രവാസികളെയാണ് വെട്ടിലാക്കിയിരിക്കുന്നത്. പുതിയ കോവിഡ് സര്‍ട്ടിഫിക്കറ്റ് തേടിയുള്ള പരക്കം പാച്ചിലിലാണിപ്പോള്‍ കോഴിക്കോട്ടും മലപ്പുറത്തുമുള്ള പ്രവാസികള്‍.

ഏകദേശം 2500 പേരുടെ സാമ്പിളുകളാണ് ഇവര്‍ ശേഖരിച്ചത്. ഇതില്‍ 2000 പേര്‍ക്കും നല്‍കിയത് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ്. 2750 രൂപയാണ് ഒരാളുടെ പരിശോധനക്ക് ഈടാക്കിയിരുന്നത്. ഇത്തരത്തില്‍ 50 ലക്ഷം രൂപയെങ്കിലും തട്ടിയതായിട്ടാണ് പ്രാഥമിക നിഗമനം. പ്രതികളില്‍ സാമ്പത്തികമായ നേട്ടമുണ്ടാക്കിയത് സുനില്‍ സാദത്താണെന്ന് കണ്ടെത്തിയതിനാലാണ് ഇയാളെ ഒന്നാം പ്രതിയാക്കിയത്. അതിനിടെ ഇയാള്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതായും സിഐ പറഞ്ഞു. 

More from UAE