കുവൈറ്റിന്റെ ദേശീയ സുരക്ഷ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതി; അപലപിച്ച് യു എ ഇ

WAM

സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ കുവൈത്ത് സ്വീകരിച്ച എല്ലാ നടപടികൾക്കും പൂർണ്ണ ഐക്യദാർഢ്യവും അചഞ്ചലമായ പിന്തുണയും യു എ ഇ പ്രഖ്യാപിച്ചു

കുവൈറ്റിന്റെ ദേശീയ സുരക്ഷ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതികളെ അപലപിച്ച്  യു എ ഇ വിദേശകാര്യ മന്ത്രാലയം.  സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ കുവൈത്ത് സ്വീകരിച്ച എല്ലാ നടപടികൾക്കും പൂർണ്ണ ഐക്യദാർഢ്യവും അചഞ്ചലമായ പിന്തുണയും യു എ ഇ പ്രഖ്യാപിച്ചു  . കുവൈറ്റിനെതിരായ ഗൂഢാലോചനകൾ  പരാജയപ്പെടുത്തുന്നതിൽ കുവൈറ്റ് സുരക്ഷാ അധികാരികളുടെ കാര്യക്ഷമതയെയും ജാഗ്രതയെയും യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ  പ്രശംസിച്ചു.

രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള  എല്ലാത്തരം ഭീകരതയെയും തീവ്രവാദത്തെയും  യുഎഇ പൂർണ്ണമായും നിരാകരിക്കുന്നതായും  അദ്ദേഹം പറഞ്ഞു . അത്തരത്തിലുള്ള ഭീഷണികളെ നേരിടാൻ പ്രാദേശിക, അന്തർദേശീയ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. കുവൈത്തിന്റെ സുരക്ഷ യുഎഇയുടെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും, തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാൻ സ്വീകരിക്കുന്ന ഏതൊരു നടപടിയെയും യുഎഇ പിന്തുണയ്ക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.

More from UAE