കുവൈത്തിനോടുള്ള യുഎഇയുടെ പൂർണ്ണ ഐക്യദാർഢ്യവും രാജ്യത്തിൻറെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും യു എ ഇ വിദേശകാര്യ മന്ത്രാലയം പിന്തുണയും പ്രഖ്യാപിച്ചു.
കുവൈറ്റിനെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ. കുവൈത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും രാജ്യത്തിൻറെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയുമാണ് ആക്രമണങ്ങൾ എന്ന് യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
കുവൈത്തിനോടുള്ള യുഎഇയുടെ പൂർണ്ണ ഐക്യദാർഢ്യവും രാജ്യത്തിൻറെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും യു എ ഇ വിദേശകാര്യ മന്ത്രാലയം പിന്തുണയും പ്രഖ്യാപിച്ചു.
കുവൈറ്റിലേക്ക് ഇന്ന് പുലർച്ചെയാണ് മിസൈൽ ഡ്രോൺ ആക്രമണമുണ്ടായത്. വ്യോമ പ്രതിരോധ മന്ത്രാലയം ആക്രമണത്തെ ചെറുത്തതായി അറിയിച്ചിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടഞ്ഞതിന്റെ സ്ഫോടന ശബ്ദങ്ങളാണ് രാജ്യത്ത് കേട്ടതെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം പുലർച്ചെയുണ്ടായ യുഎസ് ആക്രമണത്തിനു ശേഷം
ഒരു യുഎസ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾ വ്യക്തമാക്കിയിരുന്നു.

അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
യുദ്ധവുമല്ല സമാധാനവുമല്ല എന്ന അവസ്ഥയിൽ തുടരാനാവില്ലെന്ന് ഡോ. അൻവർ ഗർഗാഷ്
