കിണ്ണം കട്ട കള്ളനല്ല, ഇനി വെള്ളം കട്ട കള്ളൻ

സ്‌പെഷ്യൽ ന്യൂസ് കിണ്ണം കട്ട കള്ളനല്ല, ഇനി വെള്ളം കട്ട കള്ളൻ

സഹോദരിയുടെ മക്കൾക്ക് വിശന്നപ്പോഴാണ് ഴാങ് ചായക്കടയുടെ ചില്ലലമാര പൊട്ടിച്ച് ഒരു കഷണം റൊട്ടി കട്ടെടുത്തത്. പക്ഷേ മോഷണക്കുറ്റത്തിന് ജയിലിലടക്കപ്പെട്ടു. നീണ്ട 19 കൊല്ലം ജയിലിൽ. വിക്ടർ ഹ്യുഗോ പാവങ്ങൾ എഴുതിയിട്ട് 157 കൊല്ലം കഴിഞ്ഞു. എന്നിട്ടും എന്തുകൊണ്ട് ഴാങ്ങിന്റെ കഥ ഇന്നും പ്രസക്തമെന്നല്ലേ? ആ കൃതിയുടെ മുഖവുരയിൽ വിക്ടർ ഹ്യുഗോ എഴുതിയത് തന്നെയാണ് അതിനുത്തരം 
'ഭൂമിയിൽ എത്രകാലം അജ്ഞാനവും ദാരിദ്ര്യവുമുണ്ടോ; അത്രകാലം ഈ കഥക്ക് പ്രസക്തിയുണ്ട്‌'
അജ്ഞരും ദരിദ്രരുമാണ് നമ്മൾ 
ആദ്യമാദ്യം അജ്ഞത കൊണ്ട് പ്രകൃതിയിലെ വിഭവങ്ങൾ അപഹരിച്ച നമ്മൾ ഇപ്പോൾ ആർത്തി കൊണ്ട് അതു തുടരുമ്പോൾ നമ്മൾ കൂടുതൽ കൂടുതൽ ദരിദ്രരാവുന്നു. വിഭവങ്ങളുടെ ദാരിദ്ര്യം. അതോടെ നമ്മൾ അന്യന്റെ കുടിവെള്ളം മോഷ്ടിക്കാൻ തുടങ്ങുന്നു...

More from UAE