മികച്ച പ്രതികരണമാണ് മദേഴ്സ് എൻഡോവ്മെൻ്റ് കാമ്പെയ്ന് ലഭിച്ചത്

പദ്ധതി ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ 505 ദശലക്ഷം ദിർഹം സംഭാവനയായി സമാഹരിച്ച് മദേഴ്സ് എൻഡോവ്മെൻ്റ് കാമ്പെയ്ൻ. അമ്മമാരെ ആദരിക്കുന്നതിന്റെ ഭാഗമായി, 1 ബില്യൺ എൻഡോവ്മെൻ്റ് ഫണ്ട് സ്ഥാപിച്ച് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതാണ് പദ്ധതി.
പ്രതീക്ഷയും മെച്ചപ്പെട്ട ജീവിതത്തിനുള്ള അവസരവുമാണ് ആളുകൾക്ക് പദ്ധതി വാഗ്ദാനം ചെയുന്നത്.
ഈ വലിയ പ്രതികരണം മാനുഷിക, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ആഗോള തലസ്ഥാനമെന്ന നിലയിൽ യുഎഇയുടെ പദവി ഉറപ്പിക്കാൻ സഹായിക്കുന്നുവെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിൻ്റെ (എംബിആർജിഐ) സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു.
വിശുദ്ധ റമദാൻ മാസത്തിൽ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന സമൂഹത്തെ പിന്തുണയ്ക്കാൻ മുന്നോട്ടു വരുന്നവർക്ക് അമ്മമാരെ ആദരിക്കാൻ അവരുടെ പേരിൽ സംഭാവന നല്കാൻ കഴിയുന്നതാണ് പദ്ധതി.
More from UAE
-
വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു
സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
-
സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി.
-
അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു
ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ, ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.
-
ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.
ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.