നിലവിലെ പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഏറ്റവും പുതിയ അപ്ഡേറ്റുകൾ എന്ന വ്യാജേന ഫിഷിംഗ് ലിങ്കുകൾ അയച്ചുകൊണ്ട് ആളുകളെ ചൂഷണം ചെയ്യാൻ തട്ടിപ്പുകാർ നടത്തുന്ന ശ്രമങ്ങൾ ദുബായ് പോലീസ് കണ്ടെത്തി.
ഔദ്യോഗിക സ്രോതസ്സുകളെ അനുകരിക്കുന്ന രീതിയിലാണ് ലിങ്കുകൾ തയ്യാറാക്കുന്നതെന്നും അതിൽ വിശ്വസിച്ച് ലിങ്കിൽ കയറിയാൽ വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതുമാണെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി-ഫ്രോഡ് സെന്റർ പറഞ്ഞു.
ഔദ്യോഗികമായി സ്ഥിരീകരിച്ച ചാനലുകളിൽ നിന്ന് വാർത്തകളും എല്ലാ അപ്ഡേറ്റുകളും ലഭിക്കാൻ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പിൽ ലോഗിൻ ചെയ്തോ, 901 എന്ന നമ്പറിൽ വിളിച്ചോ, ഇ-ക്രൈം പ്ലാറ്റ്ഫോം വഴിയോ ഇത്തരം തട്ടിപ്പ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
