ഏറ്റവും തിരക്കേറിയ യാത്രാ കാലയളവിനെ സ്വീകരിക്കാനൊരുങ്ങി ദുബായ് ഇന്റർനാഷണൽ എയർപോർട്ട്

ദുബായ് ഇന്റർനാഷണൽ എയർപോർട്ട്  വഴി യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം മാർച്ച് 25 മുതൽ 28 വരെയും ഏപ്രിൽ 7നും -9 നും വീണ്ടും വർദ്ധിക്കുമെന്നാണ് പ്രതീക്ഷ

ഈ വർഷത്തെ ഏറ്റവും തിരക്കേറിയ യാത്രാ കാലയളവിനെ സ്വീകരിക്കാനൊരുങ്ങി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് .

ദുബായ് ഇന്റർനാഷണൽ എയർപോർട്ട്  വഴി യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം മാർച്ച് 25 മുതൽ 28 വരെയും ഏപ്രിൽ 7നും -9 നും വീണ്ടും വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.  അതിനാൽ സ്കൂൾ അവധിക്കാലം ആരംഭിക്കുന്നതിനു മുന്നോടിയായി സുഖകരമായ യാത്ര ഉറപ്പു വരുത്താൻ ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുകയും അതെല്ലാം പാലിക്കുകയും വേണമെന്ന്  ദുബായ് എയർപോർട്ടിലെ ടെർമിനൽ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് എസ്സ അൽ ഷംസി  അഭ്യർത്ഥിച്ചു.

വിമാനത്താവളത്തിനകത്തും പുറത്തുമുള്ള റോഡിലെ തിരക്ക് ഒഴിവാക്കാൻ യാത്രക്കാർ  ദുബായ് മെട്രോ ഉപയോഗിക്കണമെന്നു അധികൃതർ അഭ്യർത്ഥിച്ചു. മാത്രമല്ല 12 വയസ്സിന് മുകളിലുള്ള യാത്രക്കാർ പുറപ്പെടുമ്പോഴും എത്തിച്ചേരുമ്പോഴും പാസ്‌പോർട്ട് പരിശോധന വേഗത്തിലാക്കാൻ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു . 

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.