ഏപ്രിൽ 3 വരെ കടൽ പ്രക്ഷുബ്ധമാകുമെന്നും ശക്തമായ കാറ്റുണ്ടാകുമെന്നും യുഎഇ

ഏപ്രിൽ 3 വരെ കടൽ പ്രക്ഷുബ്ധമാകുമെന്നും ശക്തമായ കാറ്റുണ്ടാകുമെന്നും യുഎഇ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.

അറേബ്യൻ ഗൾഫിലെ കടൽ പ്രക്ഷുബ്ധമാകുന്നതിനൊപ്പം വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും തിരമാലകളുടെ ഉയരം 2.1 മീറ്ററിലെത്തുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ‌സി‌എം) അറിയിച്ചു. ഇതേ തുടർന്ന്  യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു.

More from UAE