രാജ്യത്ത് പൊതു, സ്വകാര്യ നഴ്സറികൾ, കിന്റർഗാർട്ടനുകൾ, സ്കൂളുകൾ എന്നിവയിലെ എല്ലാ വിദ്യാർത്ഥികൾക്കും ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ നേരിട്ട് പഠനം പുനരാരംഭിക്കുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.
വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷിതവും ആശ്വാസകരവുമായ പഠന അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള, സുരക്ഷാ നടപടിക്രമങ്ങൾ, ജീവനക്കാർക്കുള്ള പരിശീലനം എന്നിവയുൾപ്പെടെ ആവശ്യമായ തയ്യാറെടുപ്പുകൾ സ്കൂളുകൾ പൂർത്തിയാക്കിയതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു.
ആവശ്യമുള്ളപ്പോൾ ഹൈബ്രിഡ് റൊട്ടേഷൻ മോഡൽ നടപ്പിലാക്കാൻ സ്വകാര്യ സ്കൂളുകൾ പദ്ധതി തയ്യാറാകണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഹൈബ്രിഡ് മോഡൽ പ്രയോഗിക്കാൻ പദ്ധതിയിടുന്ന സ്കൂളുകൾ നേരിട്ടും വിദൂരമായും പഠനത്തിന് അനുയോജ്യമായ രീതിയിൽ അധ്യാപക, ജീവനക്കാരുടെ അസൈൻമെന്റുകൾ സംഘടിപ്പിക്കേണ്ടതുണ്ട് എന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്തവർക്കെതിരെ നടപടി
യുഎൻ ജലസമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു
വ്യാജ ഡിജിറ്റൽ കറൻസി ട്രേഡിംഗ് നടത്തിയ ആറ് അംഗ സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു
സൗദി അറേബ്യയിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ ഫ്ലൈദുബായ് റദ്ദാക്കി
