ദിവസങ്ങൾക്കുള്ളിൽ പ്ലാന്റ് ശേഷി ഉൽപ്പാദനത്തിന്റെ 50 ശതമാനം വർദ്ധിപ്പിക്കാനും 2026 അവസാനത്തോടെ പൂർണ്ണമായും അലുമിന ഉൽപ്പാദനത്തിലേക്ക് മടങ്ങാനുമാണ് റിഫൈനറി ലക്ഷ്യമിടുന്നത്
യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിനിടയിൽ 2026 മാർച്ച് 28ന് ഇറാനിയൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ട അബുദാബിയിലെ അൽ തവീല അലുമിന റിഫൈനറിയിൽ അലുമിന ഉത്പാദനം പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് ഗ്ലോബൽ അലുമിന പ്രഖ്യാപിച്ചു. ദിവസങ്ങൾക്കുള്ളിൽ പ്ലാന്റ് ശേഷി ഉൽപ്പാദനത്തിന്റെ 50 ശതമാനം വർദ്ധിപ്പിക്കാനും 2026 അവസാനത്തോടെ പൂർണ്ണമായും അലുമിന ഉൽപ്പാദനത്തിലേക്ക് മടങ്ങാനുമാണ് റിഫൈനറി ലക്ഷ്യമിടുന്നത്.
.2025-ൽ അൽ തവീല അലുമിന റിഫൈനറി 2.4 ദശലക്ഷം ടൺ അലുമിന ഉത്പാദിപ്പിച്ചിട്ടുണ്ട് . ഇജിഎയുടെ അലുമിന ആവശ്യങ്ങളുടെ 46 ശതമാനം നിറവേറ്റി. 2019 ലാണ് അൽ തവീല അലുമിന റിഫൈനറി യഥാർത്ഥത്തിൽ ഉത്പാദനം ആരംഭിച്ചത്.
EGA യുടെ അൽ തവീല സൈറ്റിനെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അലുമിനിയം ഉൽപാദന സമുച്ചയങ്ങളിലൊന്നായി പുനഃസ്ഥാപിക്കുന്നതിനുള്ള തങ്ങളുടെ നീണ്ട യാത്രയിലെ മറ്റൊരു വലിയ നാഴികക്കല്ലാണ് അൽ തവീല അലുമിന റിഫൈനറിയിൽ നിന്നുള്ള ആദ്യത്തെ അലുമിന ഉൽപാദനമെന്നു EGA യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അബ്ദുൾനാസർ ബിൻ കൽബൻ പറഞ്ഞു.

ബഹ്റൈനും കുവൈറ്റിനും നേരെ ഇറാൻ ആക്രമണം ; അപലപിച്ച് യു എ ഇ
യുഎഇയും കുവൈത്തും സാമ്പത്തിക, വികസന സഹകരണം ശക്തിപ്പെടുത്തും
യുഎഇ പ്രസിഡന്റ് കുവൈറ്റിൽ
യുദ്ധത്തിന്റെ അധ്യായം അവസാനിപ്പിക്കാൻ ഇറാൻ തയ്യാറല്ലെന്ന് ഗർഗാഷ്
