കലാ സാംസ്കാരിക പരിപാടികളും സെമിനാറുകളും ചർച്ചകളും അറിവിന്റെയും ആസ്വാദനത്തിന്റെയും പുതിയ അനുഭവങ്ങളാവും പകർന്നു നൽകുക.
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനവും എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയും ഇന്നാരംഭിക്കും. ഇന്നുമുതൽ മുതൽ ഏപ്രിൽ 24 വരെ തൃശൂർ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിലാണ് മേള നടക്കുക.
പ്രളയ ദുരന്തങ്ങളും കൊവിഡ് മഹാമാരിയും തീർത്ത പ്രതിസന്ധികളെ അതിജീവിച്ച് സംസ്ഥാന സർക്കാർ കൈവരിച്ചത് നിസ്തുലവും സർവതല സ്പർശിയുമായ വികസനക്കുതിപ്പാണ്. അതിന്റെ നേർക്കാഴ്ചകളൊരുക്കുന്ന എന്റെ കേരളം മെഗാ പ്രദർശനവും വിപണനമേളയും വരും നാളുകളിൽ നമ്മുടെ നാട് നേടാനിരിക്കുന്ന പുരോഗതിയുടെ അടയാളപ്പെടുത്തലാകും. മേളയോടനുബന്ധിച്ച് നടക്കുന്ന കലാ സാംസ്കാരിക പരിപാടികളും സെമിനാറുകളും ചർച്ചകളും അറിവിന്റെയും ആസ്വാദനത്തിന്റെയും പുതിയ അനുഭവങ്ങളാവും പകർന്നു നൽകുക.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
