എത്തിഹാദ് എയർവെയ്‌സ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പടെ പുതുക്കിയ സർവീസ് ഷെഡ്യൂൾ പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച മുതൽ പരിമിതമായ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതോടെയാണ്  ഇത്തിഹാദ് എയർവേയ്‌സ് 46 നഗരങ്ങളെ കൂടി ലക്ഷ്യസ്ഥാന പട്ടികയിൽ ചേർത്തത്.

എത്തിഹാദ് എയർവെയ്‌സ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പടെ 46 നഗരങ്ങളിലേക്ക് കൂടി പുതുക്കിയ സർവീസ് ഷെഡ്യൂൾ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതൽ പരിമിതമായ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതോടെയാണ്  ഇത്തിഹാദ് എയർവേയ്‌സ് 46 നഗരങ്ങളെ കൂടി ലക്ഷ്യസ്ഥാന പട്ടികയിൽ ചേർത്തത്. മാർച്ച് 6 മുതൽ മാർച്ച് 19 വരെ അബുദാബിയിൽ നിന്ന് 71 സ്ഥലങ്ങളിലേക്ക്  പരിമിതമായ വാണിജ്യ വിമാന ഷെഡ്യൂൾ പുനരാരംഭിക്കുമെന്ന് എയർലൈൻ പ്രഖ്യാപിച്ചിരുന്നു.
താഴെപ്പറയുന്ന ലക്ഷ്യസ്ഥാനങ്ങൾ അബുദാബിയിലേക്കും തിരിച്ചും സർവീസ് നടത്തും. അഹമ്മദാബാദ്, അഡിസ് അബാബ, ആംസ്റ്റർഡാം, ഏഥൻസ്, അറ്റ്ലാന്റ, ബാങ്കോക്ക്, ബാഴ്‌സലോണ, ബീജിംഗ്, ബെംഗളൂരു, ബോസ്റ്റൺ, ബ്രസ്സൽസ്, കെയ്‌റോ, കാസബ്ലാങ്ക, ചിയാങ് മായ്, ചിക്കാഗോ, കൊളംബോ, കോപ്പൻഹേഗൻ, ഡൽഹി, ഡെൻപസർ (ബാലി), ഡബ്ലിൻ, ഡസൽഡോർഫ്, ഫ്രാങ്ക്ഫർട്ട്, ജനീവ, ഹനോയ്, ഹോങ്കോംഗ്, ഹൈദരാബാദ്, ഇസ്ലാമാബാദ്, ഇസ്താംബുൾ, ജക്കാർത്ത, ജിദ്ദ, കറാച്ചി, കൊച്ചി, കൊൽക്കത്ത, കോഴിക്കോട്, ക്രാബി, ക്വാലാലംപൂർ, ലാഹോർ, ലണ്ടൻ (ഹീത്രോ), മാഡ്രിഡ്, മാലെ, മാഞ്ചസ്റ്റർ, മനില, മദീന, മെൽബൺ, മിലാൻ (മാൽപെൻസ), മോസ്കോ (ഷെറെമെറ്റിയേവോ), മുംബൈ, മ്യൂണിക്ക്, മസ്‌കറ്റ്, നെയ്‌റോബി, ന്യൂയോർക്ക് (ജെഎഫ്‌കെ), പാരീസ്, നോം പെൻ, ഫുക്കറ്റ്, പ്രാഗ്, റിയാദ്, റോം, സിയോൾ (ഇഞ്ചിയോൺ), സീഷെൽസ്, സിംഗപ്പൂർ, സെന്റ് പീറ്റേഴ്‌സ്ബർഗ്, സിഡ്‌നി, തായ്‌പേയ്, ടെൽ അവീവ്, തിരുവനന്തപുരം, ടോക്കിയോ, ടൊറന്റോ, വിയന്ന, വാർസോ, വാഷിംഗ്ടൺ, സൂറിച്ച് എന്നിവിടങ്ങൾ.
സാഹചര്യം നിരീക്ഷിക്കുന്നത് തുടരുമെന്നും എല്ലാ സുരക്ഷാ മുൻകരുതലുകളും  നിറവേറ്റിയാൽ മാത്രമേ വിമാനങ്ങൾ സർവീസ് നടത്തുകയുള്ളൂവെന്നും എയർലൈൻ അറിയിച്ചു. 

More from UAE