യു എ ഇ വ്യോമപ്രതിരോധ സംവിധാനം ഇന്ന് (വെള്ളിയാഴ്ച) 9 ബാലിസ്റ്റിക് മിസൈലുകളെയും 109 ഡ്രോണുകളെയും നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
യു എ ഇ വ്യോമപ്രതിരോധ സംവിധാനം ഇന്ന് (വെള്ളിയാഴ്ച) 9 ബാലിസ്റ്റിക് മിസൈലുകളെയും 109 ഡ്രോണുകളെയും നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. 112 ഡ്രോണുകളാണ് ഡിറ്റക്ട് ചെയ്തതെന്നും മൂന്നെണ്ണം രാജ്യാതിർത്തിയിൽ പതിച്ചെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇറാനിയൻ ആക്രമണം തുടങ്ങിയത് മുതൽ 205 ബാലിസ്റ്റിക് മിസൈലുകൾ ഡിറ്റക്ട് ചെയ്തതെന്നും 190 എണ്ണം നിർവീര്യമാക്കിയെന്നും അധികൃതർ പറഞ്ഞു. 13 എണ്ണം കടലിൽ പതിച്ചു. 1184 ഡ്രോണുകൾ ഡിറ്റക്ട് ചെയ്തു. അതിൽ 74 എണ്ണം രാജ്യാതിർത്തിയിൽ വീണു. എട്ട് ക്രൂയിസ് മിസൈലുകളും നശിപ്പിച്ചതായി പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. ഏതു ഭീഷണിയും നേരിടാൻ രാജ്യം തയ്യാറാണെന്നും മന്ത്രാലയം അറിയിച്ചു.

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
