എക്‌സ്‌പോ സിറ്റി ദുബായ്;രണ്ട് പവിലിയനുകൾ വീണ്ടും തുറക്കും

Supplied

അലിഫ്, ടെറ പവലിയനുകളാണ് വീണ്ടും തുറക്കുന്നത്

എക്‌സ്‌പോ സിറ്റി ദുബായ് ഒക്ടോബറിലെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി ഏറ്റവും പ്രധാനപ്പെട്ട  രണ്ട് പവലിയനുകൾ സെപ്റ്റംബർ 1ന് വീണ്ടും അതിഥികൾക്കായി തുറന്നു കൊടുക്കും. 
അലിഫ്, ടെറ പവലിയനുകളാണ് വീണ്ടും തുറക്കുന്നത്. ഇത് എക്‌സ്‌പോ സിറ്റി ദുബായ് യാത്രയുടെ ആദ്യ അധ്യായമായി മാറുമെന്ന് സംഘാടകർ പറഞ്ഞു.

ഒരു പവലിയൻ സന്ദർശിക്കാൻ  ഒരാൾക്ക് 50 ദിർഹമാണ്  ടിക്കറ്റ് നിരക്ക്.  സെപ്തംബർ 1 മുതൽ ഓൺലൈനിലോ എക്‌സ്‌പോ സിറ്റി ദുബായിലെ ബോക്‌സ് ഓഫീസുകളിലോ ടിക്കറ്റ് ലഭ്യമാകും.
ഗാർഡൻ ഇൻ ദി സ്‌കൈ സെപ്‌റ്റംബർ 1നാണു തുറക്കുക. ടിക്കറ്റ് നിരക്ക്  30 ദിർഹം.
12 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കും നിശ്ചയദാർഢ്യമുള്ള ആളുകൾക്കും പ്രവേശനം സൗജന്യമാണ്. രണ്ട് പവലിയനുകളും രാവിലെ 10:00 മുതൽ വൈകിട്ട് 6:00 വരെയും, ഗാർഡൻ ഇൻ ദി സ്‌കൈ  3:00 മുതൽ 6:00 വരെയും തുറന്നു പ്രവർത്തിക്കും . സെപ്റ്റംബർ 16 മുതൽ രാവിലെ 10:00 മുതൽ വൈകുന്നേരം 6:00 വരെയാണ് തുറക്കുക. അൽ വാസൽ പ്ലാസ, സറിയൽ വാട്ടർ ഫീച്ചർ, വിമൻസ് പവലിയൻ, വിഷൻ പവലിയൻ,  എന്നിവയുൾപ്പെടെ മറ്റ് എക്‌സ്‌പോ പവിലിയനുകൾ  ഒക്ടോബറിൽ തുറക്കും. ഈ വർഷാവസാനം, ഓപ്പർച്യുനിറ്റി പവലിയൻ എക്‌സ്‌പോ 2020 ദുബായ് മ്യൂസിയമായി മാറുമെന്നാണ് വിവരം. 

More from UAE

  • ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം

    റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി, ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി ദുബായ് 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം അവതരിപ്പിക്കുന്നു.

  • യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു

    യു എ ഇ യിലുടനീളം ചൊവ്വാഴ്ച പതാകദിനം ആചരിക്കുന്നു. വിവിധ  മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആഘോഷങ്ങളോടെ, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് യുഎഇ 'പതാക ദിനം' ആചരിക്കും.

  • ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' ആരംഭിച്ചു

    ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' സൗകര്യം അൽ ബർഷ പോണ്ട് പാർക്കിൽ ആരംഭിച്ചു. താമസക്കാർക്കും സന്ദർശകർക്കും പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനും, കൂടിക്കാഴ്ചകൾ നടത്താനും, പരസ്പരം ബന്ധപ്പെടാനും ഇത് പുതിയൊരു അവസരമൊരുക്കുന്നു.

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.