കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ വിരുദ്ധ ധനസഹായ ചട്ടങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾക്കാണ് പിഴ ചുമത്തിയത്. എക്സ്ചേഞ്ച് ഹൗസ് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നയങ്ങൾ പാലിക്കുന്നതിലും തീവ്രവാദ നയങ്ങൾക്ക് ധനസഹായം നൽകുന്നതിനെതിരെയും പരാജയപ്പെട്ടുതായി സെൻട്രൽ ബാങ്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി
യു എ ഇയിൽ ഒരു എക്സ്ചേഞ്ച് ഹൗസിന് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ 10.7 ദശലക്ഷം ദിർഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ വിരുദ്ധ ധനസഹായ ചട്ട ലംഘനം എന്നീ കുറ്റങ്ങൾക്കാണ് പിഴ ചുമത്തിയത്. എക്സ്ചേഞ്ച് ഹൗസ് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നയങ്ങൾ പാലിക്കുന്നതിലും തീവ്രവാദ നയങ്ങൾക്ക് ധനസഹായം നൽകുന്നതിനെതിരെയും പരാജയപ്പെട്ടുതായി സെൻട്രൽ ബാങ്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
എല്ലാ എക്സ്ചേഞ്ച് ഹൗസുകളും ഉടമകളും ജീവനക്കാരും യുഎഇ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി യുഎഇ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ ഇത്തരത്തിലുള്ള നടപടികൾ ലക്ഷ്യമിടുന്നത്.

ഓൺലൈൻ പഠനം തുടരുമോ എന്ന് ഞായറാഴ്ച പ്രഖ്യാപിക്കും
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടി യുഎഇ ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റി
മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പെയ്ഡ് പാർക്കിംഗ് സോണുകൾ
പകർപ്പവകാശ നിയമങ്ങൾ ലംഘിച്ചു; 13,667 പൈറേറ്റ് വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്ത് യുഎഇ
