 
                                    4.7 ബില്യൺ ദിർഹം ചെലവിൽ നിർമ്മിക്കുന്ന എംബിആർ എൻഡോവ്‌മെന്റ് ഡിസ്ട്രിക്റ്റ് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനാച്ഛാദനം ചെയ്തു.
ജില്ലയിൽ നിന്നുള്ള വരുമാനം "ലോകമെമ്പാടുമുള്ള ആരോഗ്യ-വിദ്യാഭ്യാസ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി" ഉപയോഗിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പറഞ്ഞു.
പ്രതിവർഷം 90,000 രോഗികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ആശുപത്രി, ഒരു മെഡിക്കൽ യൂണിവേഴ്സിറ്റി, 5,000-ത്തിലധികം വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കുന്ന സ്‌കൂളുകൾ, 2,000 റെസിഡൻഷ്യൽ യൂണിറ്റുകൾ എന്നിവ എംബിആർ എൻഡോവ്‌മെന്റ് ഡിസ്ട്രിക്റ്റിൽ ഉണ്ടായിരിക്കും. ഒരു ബൊളിവാർഡ്, വഖഫ് വാണിജ്യ കടകൾ എന്നിവയും ഇതിൽ ഉൾപ്പെടും.
അസീസ് ഡെവലപ്പേഴ്‌സ് നിർമ്മിക്കുന്ന ഡിസ്ട്രിക്റ്റ് മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ ഇനിഷ്യേറ്റീവ്‌സിന്റെ ഭാഗമാണ്.
ഈ സംരംഭത്തെ പിന്തുണച്ച എല്ലാവർക്കും ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് നന്ദി പറയുകയും "നന്മയ്ക്കായി പരിശ്രമിക്കുന്ന" എല്ലാരെയും അഭിനന്ദിക്കുന്നതായി അറിയിക്കുകയും ചെയ്തു.

 ദുബായിലെ ആദ്യ വിദ്യാർത്ഥി കൗൺസിലിന് അംഗീകാരം നൽകി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ
            ദുബായിലെ ആദ്യ വിദ്യാർത്ഥി കൗൺസിലിന് അംഗീകാരം നൽകി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ
         ഷാർജയിൽ ബൈക്കുകൾക്കും ഹെവി വാഹനങ്ങൾക്കും പുതിയ ലെയ്ൻ നിയമങ്ങൾ
            ഷാർജയിൽ ബൈക്കുകൾക്കും ഹെവി വാഹനങ്ങൾക്കും പുതിയ ലെയ്ൻ നിയമങ്ങൾ 
         അറബ് വായനാ ചാമ്പ്യൻമാരായി ടുണീഷ്യൻ ഇരട്ടകൾ
            അറബ് വായനാ ചാമ്പ്യൻമാരായി ടുണീഷ്യൻ ഇരട്ടകൾ
         ദുബായ് ഇന്റർനാഷണൽ സിറ്റിയിൽ ഗതാഗത നിയന്ത്രണം
            ദുബായ് ഇന്റർനാഷണൽ സിറ്റിയിൽ ഗതാഗത നിയന്ത്രണം 
        