നമ്മുടെ യൂണിയന്റെ ആഘോഷത്തിൽ നമ്മുടെ തൊഴിലാളികളുടെ സന്തോഷം എന്ന പ്രമേയത്തിലാണ് യുഎഇയിലുടനീളമുള്ള വിവിധ എമിറേറ്റുകളിൽ 30-ലധികം സ്ഥലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.
54-ാമത് ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ചു തൊഴിലാളികൾക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. നമ്മുടെ യൂണിയന്റെ ആഘോഷത്തിൽ നമ്മുടെ തൊഴിലാളികളുടെ സന്തോഷം എന്ന പ്രമേയത്തിലാണ് യുഎഇയിലുടനീളമുള്ള വിവിധ എമിറേറ്റുകളിൽ 30-ലധികം സ്ഥലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.
യു എ ഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം നേതൃത്വം നൽകുന്ന പരിപാടിയിൽ
ആഭ്യന്തര മന്ത്രാലയം, ഫെഡറൽ , ലോക്കൽ പോലീസ് സേനകൾ, സിവിൽ ഡിഫൻസ് അതോറിറ്റികൾ, മുനിസിപ്പാലിറ്റികൾ, സ്വകാര്യ സംഘടനകൾ, നിരവധി ചാരിറ്റികൾ, മറ്റ് സർക്കാർ വകുപ്പുകളും പങ്ക് ചേരും.
ലേബർ ക്യാമ്പുകളിലും പൊതു വേദികളിലും കലാ കായിക വിനോദ മത്സരങ്ങൾ, സമ്മാന വിതരണം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇയുടെ വികസനത്തിന് തൊഴിലാളികളുടെ സംഭാവനകൾ തിരിച്ചറിഞ്ഞു ദേശീയദിന ആഘോഷ പരിപാടികളിൽ അവരെ ഉൾപ്പെടുത്തിയുള്ള സാമൂഹിക ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം വ്യക്തമാക്കി.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
യുഎഇയിൽ 2,937 തടവുകാർക്ക് മാപ്പ് നൽകി യു എ ഇ പ്രസിഡന്റ്
