ഈദ് അൽ അദ്ഹ അവധി;ദുബായിൽ സൗജന്യ പാർക്കിംഗ്

ദുബായ് മെട്രോ - റെഡ്, ഗ്രീൻ ലൈനുകൾ ശനിയാഴ്ച  രാവിലെ 5:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ പ്രവർത്തിക്കും.ഞായർ രാവിലെ 8:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെയും  തിങ്കൾ മുതൽ ശനി വരെ രാവിലെ 5:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ പ്രവർത്തിക്കും.

ഈദ് അൽ അദ്ഹ  അവധിയോടനുബന്ധിച്ചു മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ ദുബായിലെ മിക്ക പൊതു ഇടങ്ങളിലും പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. മൾട്ടിലെവൽ പാർക്കിംഗിന് ഇളവ് ഉണ്ടായിരിക്കും. മെയ് 30 ശനിയാഴ്ച മുതൽ പാർക്കിംഗ്  നിരക്കുകൾ പുനരാരംഭിക്കും. 

ഈദ് അൽ അദ്ഹയോടനുബന്ധിച്ചു  തങ്ങളുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും സേവന ദാതാക്കളുടെ സെന്ററുകളും അടച്ചിടുമെന്ന് ആർടിഎ അറിയിച്ചു. അതേസമയം ഉമ്മു റമൂലിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററും, ദെയ്റ, അൽ ബർഷ, അൽ തവാർ, അൽ കിഫാഫ്, ആർടിഎ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാർട്ട് കിയോസ്‌ക്കുകളും പതിവുപോലെ പ്രവർത്തിക്കും.

മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ സർവീസ് പ്രൊവൈഡർ സെന്ററുകൾ അടച്ചിരിക്കും. മെയ് 30 ശനിയാഴ്ച  പ്രവൃത്തി സമയം പുനരാരംഭിക്കും.
 
ദുബായ് മെട്രോ - റെഡ്, ഗ്രീൻ ലൈനുകൾ ശനിയാഴ്ച  രാവിലെ 5:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ പ്രവർത്തിക്കും.ഞായർ രാവിലെ 8:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെയും 
തിങ്കൾ മുതൽ ശനി വരെ രാവിലെ 5:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ പ്രവർത്തിക്കും.

ദുബായ് ട്രാം ശനി രാവിലെ 6:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെയും ഞായർ  രാവിലെ 9:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെയും തിങ്കൾ മുതൽ ശനി വരെ രാവിലെ 6:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെയും സർവീസ് നടത്തും. 

ഈദ് അൽ-അദ്ഹ അവധിക്കാലത്ത് ദുബായ് ബസ് സമയക്രമത്തിലെ മാറ്റങ്ങൾക്ക്, യാത്രക്കാർ S’hail ആപ്പ് പരിശോധിക്കാനാണ് നിർദേശം. മെയ് 23 മുതൽ മെയ് 31 വരെ അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ബസ് റൂട്ട് E100 സർവീസ് നടത്തില്ല. ഈ കാലയളവിൽ, അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ  ഇബ്‌നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്നുള്ള ബസ് റൂട്ട് E101 ഉപയോഗിക്കണമെന്ന് ആർ ടി എ  അഭ്യർത്ഥിച്ചു.

More from UAE

  • ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം

    റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി, ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി ദുബായ് 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം അവതരിപ്പിക്കുന്നു.

  • യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു

    യു എ ഇ യിലുടനീളം ചൊവ്വാഴ്ച പതാകദിനം ആചരിക്കുന്നു. വിവിധ  മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആഘോഷങ്ങളോടെ, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് യുഎഇ 'പതാക ദിനം' ആചരിക്കും.

  • ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' ആരംഭിച്ചു

    ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' സൗകര്യം അൽ ബർഷ പോണ്ട് പാർക്കിൽ ആരംഭിച്ചു. താമസക്കാർക്കും സന്ദർശകർക്കും പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനും, കൂടിക്കാഴ്ചകൾ നടത്താനും, പരസ്പരം ബന്ധപ്പെടാനും ഇത് പുതിയൊരു അവസരമൊരുക്കുന്നു.

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.