നിയമ നടപടിക്രമങ്ങൾ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ഉടൻ ആരംഭിക്കുമെന്ന് ദുബായ് അറ്റോർണി ജനറൽ ചാൻസലർ
ഈദ് അൽ അദയോടനുബന്ധിച്ചു ദുബായിലെ 520 തടവുകാർക്ക് മോചനം.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ചു ഉത്തരവിട്ടത്. ഒരു പുതിയ ജീവിതം ആരംഭിക്കാൻ അവസരം നൽകുകയെന്ന ലക്ഷ്യത്തോടെ മാനുഷിക പരിഗണന നൽകിയാണ് തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കുന്നത്.
ഷെയ്ഖ് മുഹമ്മദിന്റെ നിർദ്ദേശം നടപ്പാക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ഉടൻ ആരംഭിക്കുമെന്ന് ദുബായ് അറ്റോർണി ജനറൽ ചാൻസലർ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
